
കേരള ബ്ലാസ്റ്റേഴ്സിനെ കൊച്ചിയിൽ ആരാധകർ കൈവിട്ടു. ജയത്തിലും നാണക്കേടായി കാണികളുടെ എണ്ണം. കഴിഞ്ഞ തവണ നാലായിരം പേർ ആയിരുന്നങ്കിൽ ഇത്തവണ അത് കുറഞ്ഞ് മൂവായിരമായി. കറക്റ്റ് കണക്ക് പറഞ്ഞാൽ 3298 പേർ മാത്രമാണ് ഇന്നത്തെ ചരിത്ര വിജയം കാണാൻ എത്തിയത്.
എഴുപത്തിനായിരത്തിൽ അധികം ആരാധകർ എത്തിയിരുന്ന കൊച്ചിയിലാണ് ഈ നാണക്കേടിന്റെ മൂവായിരം കണക്ക് പറയേണ്ടി വന്നത്. കപ്പില്ലെങ്കിലെന്താ കലിപ്പായി ഗാലറിയിൽ ആരാധകർ ഉണ്ടല്ലോ എന്ന് പറഞ്ഞവരെകൊണ്ട് തിരുത്തിയിരിക്കുകയാണ് ഇന്നത്തെ അറ്റന്റൻസിന്റെ കണക്ക്.
മഞ്ഞപ്പട എന്ന ആരാധക കൂട്ടായ്മയുടെ പ്രയത്നം ഇല്ലെങ്കിൽ ഗാലറിയിലെ കണക്ക് ഇതിലും ശോകമായിരുന്നേനെ. ഇന്നത്തെ ജയം അടുത്ത മത്സരത്തിലെങ്കിലും ഗാലറി നിറയ്ക്കുമെന്നു പ്രതീക്ഷിക്കാം.
-Advertisement-