പൂനെ സിറ്റി ഇന്ന് ജെംഷെഡ്പൂരിനെതിരെ

ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് തകർപ്പൻ പോരാട്ടം പൂനെ സിറ്റി ഇന്ന് ജെംഷെഡ്പൂരിനെതിരെ ഇറങ്ങും. പ്ലേ ഓഫ് സാധ്യതകൾ ഊട്ടി ഉറപ്പിക്കാൻ ആണ് ഇരു ടീമുകളും ഇന്ന് കളത്തിൽ ഇറങ്ങുന്നത്. കഴിഞ്ഞ മൂന്നു തവണ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോളും വിജയം പൂനെ സിറ്റിക്ക് സ്വന്തമായിരുന്നു.

എന്നാൽ ഇത്തവണ മികച്ച ഫോമിലുള്ള ജെംഷെഡ്പൂർ അത് തിരുത്തി കുറിക്കാനാണ് ഇന്നിറങ്ങുന്നത്. 14 മത്സരങ്ങളിൽ നിന്നും 15 പോയിന്റുമായി പൂനെ ഏഴാം സ്ഥാനത്താണ്. 15 മത്സരങ്ങൾ അവസാനിക്കുമ്പോൾ 23 പോയിന്റുമായി നിലവിൽ അഞ്ചാം സ്ഥാനത്താണ് ജെംഷെഡ്പൂർ എഫ്‌സി. വൈകിട്ട് 7.30 ആണ് കിക്കോഫ്.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here