
വീണ്ടും ലയണൽ മെസ്സി അവതരിച്ചു. ലാ ലീഗയിൽ ബാഴ്‌സലോണയ്ക്ക് ജയം. എതിരില്ലാത്ത ഒരു ഗോളിനാണ് ബാഴ്‌സ ജയിച്ചത്. ഈ ജയം ബാഴ്‌സയ്ക്ക് ഏഴു പോയന്റ് ലീഡ് നൽകി. ഒരു പെനാൽറ്റി ലക്ഷ്യത്തിൽ എത്തിച്ച് ബാഴ്‌സയെ വിജയത്തിലേക്ക് നയിച്ച മെസ്സി മറ്റൊരു പെനാൽറ്റി നഷ്ടപ്പെടുത്തുകയും ചെയ്തു.
ഇന്നലെ മെസ്സി സീസണിലെ 30മത്തെ ഗോളായിരുന്നു നേടിയത്. തുടർച്ചയായ പതിനൊന്നാമത്തെ സീസണിലാണ് മെസ്സി 30 ഗോളെന്ന നേട്ടം കുറിക്കുന്നത്.
-Advertisement-