
കൊച്ചിയിലേത് കേരള ബ്ലാസ്റ്റേഴ്സ് അർഹിക്കുന്ന ജയമെന്ന് ബ്ലാസ്റ്റേഴ്സ് പരിശീലകൻ നെലോ വിൻഗാഡ. എതിരില്ലാത്ത മൂന്നു ഗോളിനാണ് ബ്ലാസ്റ്റേഴ്സ് ജയിച്ചത്. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് ബ്ലാസ്റ്റേഴ്സിന് കൊച്ചിയിൽ ജയിക്കാൻ സാധിച്ചത്. ആരാധകരും താരങ്ങളും അർഹിച്ച വിജയമാണ് ഇതെന്ന് വിൻഗാഡ പറഞ്ഞു.
മത്സരത്തിന് ശേഷം ആരാധകരും താരങ്ങളും ഒരുമിച്ചതും ഈ സന്തോഷത്തിന്റെ ഭാഗമായിട്ടാണ്. ഒരു വർഷത്തിൽ ഏറെ കാത്തിരിപ്പിനു ശേഷം വിജയമെത്തിയത് ബ്ലാസ്റ്റേഴ്സ് ക്യാമ്പിന് ഉണർവ് എകിയിട്ടുണ്ട്.
-Advertisement-