
കേരള ബ്ലാസ്റ്റേഴ്‌സ് ആരാധക കൂട്ടാഴ്മയായ മഞ്ഞപ്പടക്കെതിരെ ഗുരുതര ആരോപണങ്ങളുമായി സി.കെ വിനീത് രംഗത്തെത്തിയിരുന്നു. വിനീതിന്റെ ആരോപണങ്ങൾ വലിയ ഒച്ചപ്പാടാണ് ഫുട്ബോൾ കൂട്ടായ്മകളിൽ ഉണ്ടാക്കിയത്. എതിർത്തും അനുകൂലിച്ചും ആളുകൾ രംഗത്തെത്തി. അതിനിടെ വൈറൽ ആവുകയാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകൻ സികെ വിനീതിന് എഴുതിയ ഒരു കുറിപ്പ്.
പ്രിയപ്പെട്ട CKV,
പരാതി കണ്ടു മനസ്സ് നിറഞ്ഞു. മഞ്ഞപ്പട മോശം ആണെന്ന് വിളിച്ച് പറയാൻ പണ്ടും താങ്കൾക്ക് ആവേശം ആണല്ലോ. WBB യെ കണ്ടു പഠിക്കണം എന്ന് പറഞ്ഞത് ഒന്നും മറന്നിട്ടില്ല. പലപ്പോഴും തള്ളി പറഞ്ഞിട്ടും ചങ്ക് പറിച്ച് കൂടെ നിന്നിട്ടെ ഉള്ളൂ. AFC കാണാൻ വേണ്ടി കണ്ടീരവയിൽ പോയപ്പോൾ നിങ്ങളെ ഗാലറിയിൽ നിർത്തി ഞങ്ങളുടെ ടീമിനെ തെറി വിളിച്ചപ്പോഴും താങ്കൾ അവരെ ന്യായീകരിക്കാൻ ആണ് ശ്രമിച്ചത്. താങ്കൾ ഒരിക്കലെങ്കിലും കേരള ബ്ലാസ്റ്റേഴ്സ് ടീമിനെ സ്നേഹിച്ചിരുന്നോ എന്നറിയില്ല.
പക്ഷേ അന്ന് ഞങ്ങൾക്ക് വേദനിച്ചിരുന്നു. അവർ ചന്റ് പാടിയതിലും ഞങ്ങളെ വേദനിപ്പിച്ചത് താങ്കളുടെ നിലപാട് ആയിരുന്നു. പക്ഷേ അന്നും നിങ്ങളെ ചേർത്ത് പിടിച്ച് നിങ്ങൾക്ക് വേണ്ടി ആവേശത്തോടെ ചാൻറ് പാടുകയാണ് ഞങ്ങൾ ചെയ്തത്. മറ്റൊന്നും കൊണ്ടല്ല, താങ്കൾ ഇട്ടിരുന്ന അ മഞ്ഞക്കുപ്പയത്തെ ഞങൾ അത്രമേൽ സ്നേഹിച്ചിരുന്നു. കരിയറിലെ ഏറ്റവും മോശം ഫോമിലേക്ക് വന്നപ്പോഴും മഞ്ഞപ്പട കൂടെ നിന്നിട്ടെ ഉള്ളൂ. കൂടെ ഉണ്ട് മഞ്ഞപ്പട എന്ന് പറഞ്ഞ് ആവേശത്തോടെ *”He is one of our own”* എന്ന് ചാൻറ് പാടി പ്രോത്സാഹിപ്പിച്ചു നിന്നിട്ടുണ്ട് മഞ്ഞപ്പട. താങ്കൾ അടക്കം മോശം ഫോമിൽ കളിക്കുന്ന കളിക്കാർക്ക് പിന്തുണ കൊടുക്കുന്നു എന്ന് പറഞ്ഞ് പലരും മൂടുതാങ്ങികൽ എന്ന് വിമർശിച്ചപ്പോൾ പോലും സങ്കടം തോന്നിയിട്ടില്ല.
കാരണം ആ മഞ്ഞക്കുപ്പയത്തിൽ ഇറങ്ങുന്നത് ആരായാലും അവരെ പിന്തുണയ്ക്കുന്നത് ഞങ്ങൾക്ക് അഭിമാനം ആയെ തോന്നിയിട്ടുള്ളൂ. പൊങ്കാലയും സോഷ്യൽ മീഡിയ വഴിയുള്ള തെറിവിളിയും മഞ്ഞപ്പട ഒരിക്കലും പ്രോത്സാഹിപ്പിച്ചിട്ടില്ല. ഒരു കളിക്കാരനെയും വ്യക്തിപരമായി തേജോവധം ചെയ്യാൻ ഒരു മഞ്ഞപ്പട ഗ്രൂപ്പിലും ആഹ്വാനം ചെയ്തിട്ടുമില്ല. അടുത്ത വർഷം ബാംഗ്ലൂരിലേക്ക് തിരിച്ച് പോകാൻ വേണ്ടി WBB യെ സുഖിപ്പിക്കാൻ വേണ്ടി ആയിരുന്നു ഇൗ നാടകം എങ്കിൽ അത് വേണ്ടിയിരുന്നില്ല.
താങ്കൾക്ക് എന്നും അവരെ ആണല്ലോ വേണ്ടിയിരുന്നത്. എന്തിന് വേണ്ടി ആയിരുന്നാലും ആരോ ഒരാൾ ഇട്ട പോസ്റ്റിനു വേണ്ടി മഞ്ഞപ്പടയെ ഒന്നടങ്കം കുറ്റപ്പെടുത്തിയപ്പൊ ഞങൾ കുറെ പേർക്കെങ്കിലും അത് വേദന ഉണ്ടാക്കി എന്ന് താങ്കൾ ഓർമിക്കുക. താങ്കൾ വിമർശനങ്ങൾ തുടർന്നുകൊള്ളുക. ഞങൾ തിരക്കിലാണ്. ഞങ്ങളുടെ ടീം ഇന്ന് വീണ്ടും മത്സരിക്കാൻ ഇറങ്ങുക ആണ്. അവരെ സപ്പോർട്ട് ചെയ്യാൻ ഉള്ള സമയം താങ്കളുടെ ചീപ് പബ്ലിസിറ്റി സ്റ്റണ്ട് വേണ്ടി മാറ്റി വയ്ക്കാൻ കഴിയില്ല.