
മഞ്ഞപ്പടയ്ക്കെതിരെ രൂക്ഷമായ ഭാഷയിലായിരുന്നു സികെ വിനീത് പ്രതികരിച്ചത്. മഞ്ഞപ്പട – സികെ വിനീത് വിവാദത്തിൽ മലയാളി ഫുട്ബോൾ ആരാധകർ രണ്ടു തട്ടിലാണ്. ചിലർ സികെയെ സപ്പോർട്ട് ചെയ്യുമ്പോൾ മറ്റു ചിലർ ബ്ലാസ്റ്റേഴ്സിന്റെ എല്ലാമെല്ലാമായ മഞ്ഞപ്പടയെ അനുകൂലിക്കുന്നു. വിനീതിനെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്ത് വരുന്നവർ ഏറെയാണ്. സികെ വിനീതിനെ അനുകൂലിക്കുന്ന ഒരു ഫുട്ബോൾ ആരാധകന്റെ കുറിപ്പ് വായിക്കാം.
“ഇതിൽ മഞ്ഞപ്പടയ്ക്ക് സപ്പോർട്ട് ചെയ്ത് സംസാരിക്കുന്നവർ കളി സ്റ്റേഡിയത്തിൽ കാണാത്തവർ ആണ് . മഞ്ഞപ്പട സ്റ്റാന്റിൽ നിന്നും നല്ല കൂവൽ തന്നെ ആയിരുന്നു. ഒരു ഓഫ് സൈഡ് ball ckv അടിച്ചു ബാറിൽ തട്ടിയപ്പോ എല്ലാം അന്യയാ കൂവൽ ആയിരുന്നു. എല്ലാത്തിനെയും ന്യായികരിക്കാൻ നിക്കരുത് ഇതിൽ മഞ്ഞപ്പട കുറ്റക്കാരു തന്നെ ആണ്.
ഇനി പറഞ്ഞു വരുന്നത് east galleryil ഇരിക്കുന്നവർ എല്ലാം മഞ്ഞപ്പട അല്ല എന്ന വാദവുമായി ആരും വരണ്ട കളി കണ്ടവർക്ക് മനസ്സിലാവും അവിടെ ആകെ ഉണ്ടായിരുന്നത് 1000തിനും 1500 ഇടയിൽ ആളുകൾ ആണ് അവർ എല്ലാം ഒരു ഗ്രൂപ്പ് ആയി തന്നെയാണ് ഇരുന്നിരുന്നതും അവിടെ നിന്നു തന്നെയാണ് കൂവലും chant ബാന്റിങ്ങും ഉണ്ടായത്.
ഇത് ഒന്നും പാവപ്പെട്ട സാധാരണ ഫുട്ബോൾ ആരാധകരുടെ തലയിൽ കെട്ടിവയ്ക്കരുത്. മഞ്ഞപ്പട അല്ല കേരളബ്ലാസ്റ്റർസ് ആരാധകർ നിങ്ങൾ ചെയ്യുന്ന എല്ലാ തെണ്ടിത്തരങ്ങൾക്കും കൂട്ടു നിൽക്കാൻ മലയാളികൾ നിങ്ങൾക്ക് ഒഫീഷ്യൽ സ്ഥാനം ഒന്നും തന്നിട്ടില്ല. ഇതു മാത്രം അല്ല bfc ഇവിടെ കളിക്കാൻ വന്നപ്പോ സുനിൽ ഛേത്രിയെ fuck off വിളിച്ചു ബാന്റെർ ചെയ്തും മുൻപ് ഒരു issue നടന്നിരുന്നു. ഇൻഡ്യയുടെ ക്യാപ്റ്റൻ ആണ് ബഹുമാനിക്കപ്പെടേണ്ട ആൾ.
ചുമ്മ വിദേശത്തുള്ള ഫാൻസ് ചെയ്യുന്നത് അവരുടെ സംസ്കാരം അതു ഇവിടെ ഇറക്കണ്ട മലയാളികൾക്ക് ഒരു ഫുട്ബോൾ സംസ്കാരം ഉണ്ട് അത് നിങ്ങൾ മഞ്ഞപ്പടക്കാർ ഉണ്ടാക്കിയത് അല്ല. എല്ലാ കളിക്കാരെയും ബഹുമാനിക്കുകയും ആരാധിക്കുകയും ചെയ്യുന്നവർ ആണ്. നിങ്ങളുടെ ഇത്തരം ചെറ്റത്തരങ്ങളായി ഇനി വരരുത്. ഇത് നിങ്ങൾ കുറച്ച് പേർക്ക് showoff കാണിക്കാൻ ഉള്ളതല്ല ഒരുപാട് പേർ ഇഷ്ടപെടുന്ന ഒരു ടീം ആണ്. നിങ്ങൾ കാരണം നാറാൻ സാധാരണകാർക്ക് പറ്റില്ല ”