” മഞ്ഞപ്പട ആക്രമിക്കുന്നത് ബ്ലാസ്റ്റേഴ്‌സിന്റെ മലയാളി താരങ്ങളെ”

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധക കൂട്ടായ്മയായ മഞ്ഞപ്പട ആക്രമിക്കുന്നത് മലയാളി താരങ്ങളെ മാത്രമാണെന്ന് സൂപ്പർ താരം സികെ വിനീത്. അത്തരത്തിൽ അക്രമണമേറ്റയാളാണ് താനെന്നും സികെ പ്രമുഖ മാധ്യമത്തോനോട് സംസാരിക്കവെ പറഞ്ഞു. ഇതിനെതിരെ മുഹമ്മദ് റാഫിയും റിനോ ആന്റോയും തുറന്നു പറഞ്ഞിരുന്നെന് വിനീത് ഓർമ്മിപ്പിച്ചു.

ആരാധകരുടെ മോശം സ്വഭാവം അറിഞ്ഞവരാണവർ അവരുടെ പിന്തുണ തനിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബ്ലാസ്റ്റേഴ്‌സിൽ തരുന്നതിനേക്കളിലും വലിയ തുകയ്ക്ക് തനിക്ക് ഓഫർ വന്നിരുന്നെന് വെളിപ്പെടുത്തിയ സികെ വിനീത് നാട്ടിൽ കളിയ്ക്കാൻ വേണ്ടിയാണു അതൊക്കെ ഉപേക്ഷിച്ചതെന്നും പറഞ്ഞു.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here