
ഇന്ത്യൻ സൂപ്പർ ലീഗിൽ ബ്ലാസ്റ്റേഴ്‌സ് പഴയ അവസ്ഥയിൽ തിരിച്ചെത്തി. ഗോവയ്‌ക്കെതിരെ ആദ്യ പകുതി അവസാനിക്കുമ്പോൾ വാങ്ങിച്ച് കൂട്ടിയത് രണ്ടു ഗോളുകൾ. ഗോവയ്ക്ക് വേണ്ടി കോറോ (22), എഡു ബേഡിയ (25) എന്നിവർ മഞ്ഞപ്പടയുടെ വല കുലുക്കി. കളിക്കളത്തിൽ മണ്ടത്തരങ്ങൾ കാട്ടിയാണ് ഇത്തവണ ബ്ലാസ്റ്റേഴ്‌സ് ശ്രദ്ധനേടിയത്.
എതിരാളികളുടെ കാലിലേക്ക് പാസുകള്‍ നല്കിയും ഗോളടിക്കാന്‍ അവസരം നല്കിയും ബ്ലാസ്‌റ്റേഴ്‌സ് മത്സരത്തിൽ വേറിട്ട് നിന്നു. അനസ് എടത്തൊടികയുടെ ബാക്ക് പാസ് കോർണർ ആവാതിരിക്കാൻ കിണഞ്ഞ് ശ്രമിച്ച ധീരജ് സിങ് അവസാനം ഗോവയെ കൊണ്ട് ഗോളടിപ്പിച്ചു.
-Advertisement-