
കേരള ബ്ലാസ്റ്റേഴ്സിന്റെ ഗോൾ കീപ്പർ ധീരജ് സിങ്ങിന് പൂർണ പിന്തുണ നൽകി പരിശീലകൻ നെലോ വിൻഗാഡ. ഇന്നലെ ധീരജിനു സംഭവിച്ച പിഴവ് മുതലാക്കിയാണ് ആദ്യ ഗോൾ എഫ്സി ഗോവ അടിച്ചത്. പിന്നീട് കളിയുടെ ആധിപത്യം സ്വന്തമാക്കിയ ഗോവ എതിരില്ലാത്ത മൂന്നു ഗോളിനാണ് മഞ്ഞപ്പടയെ അടിച്ചൊതുക്കിയത്.
ഇതേ തുടർന്ന് സാമൂഹ്യമാധ്യമങ്ങളിൽ ധീരജ് സിങ്ങിനെതിരെ വിമര്‍ശനം ഉയർന്നിരുന്നു. എന്നാൽ ബ്ലാസ്റ്റേഴ്സ് ഈ യുവതാരത്തിനു പൂർണ പിന്തുണ നൽകുകയാണ്. ധീരജ് ഒരു യുവതാരമാണ്, യുവ താരങ്ങൾ കളിക്കുമ്പോൾ അബദ്ധങ്ങൾ സംഭവിച്ചില്ലെങ്കിലാണ് അദ്ഭുതമെന്നും പ്രൊഫസർ പറഞ്ഞു. മഞ്ഞപ്പടയുടെ പ്രൊഫസർ നൽകുന്ന പിന്തുണ ധീരജ് അടക്കമുള്ള യുവതാരങ്ങൾക്ക് ആശ്വാസമാകും.
-Advertisement-