
ആരാധകരെ വിമർശിക്കുന്നത് സഭ്യതയുടെ എല്ലാ അതിർ വരമ്പുകളും ലംഘിച്ച് അതിരു കടക്കുന്നു. സികെ വിനീത് – മഞ്ഞപ്പട വിവാദം ഇതാണ് സൂചിപ്പിക്കുന്നത്. മഞ്ഞപ്പടയ്ക്കെതിരെ രൂക്ഷമായ ഭാഷയിലായിരുന്നു സികെ വിനീത് പ്രതികരിച്ചത്. മഞ്ഞപ്പട – സികെ വിനീത് വിവാദത്തിൽ മലയാളി ഫുട്ബോൾ ആരാധകർ രണ്ടു തട്ടിലാണ്.
ചിലർ സികെയെ സപ്പോർട്ട് ചെയ്യുമ്പോൾ മറ്റു ചിലർ ബ്ലാസ്റ്റേഴ്സിന്റെ എല്ലാമെല്ലാമായ മഞ്ഞപ്പടയെ അനുകൂലിക്കുന്നു. സോഷ്യൽ മീഡിയയിലൂടെ തനിക്കെതിരെ വ്യാജപ്രചാരണം നടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി വിനീത് എറണാകുളം സിറ്റി പൊലീസ് കമീഷണര്‍ക്ക് നല്കിയ പരാതിയിൽ അന്വേഷണം ആരംഭിച്ച് കഴിഞ്ഞു.
പരാതിയുടെ പൂർണമായ രൂപം ഇവിടെ വായിക്കാം
17.02.2019
ബഹുമാനപെട്ട എറണാകുളം സിറ്റി പോലീസ് കമ്മീഷണര്‍ അവര്‍കള്‍ മുമ്പാകെ സി.കെ.വിനീത് ബോധിപ്പിക്കുന്ന പരാതി.
സര്,
ഫുട്ബോള്‍ പ്ലെയറായ ഞാന്‍ നിലവില്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ Chennayyian FC എന്ന ടീമിന് വേണ്ടി കളിച്ചുവരുന്നു.
ഇക്കഴിഞ്ഞ പതിനഞ്ചാം തീയതി കൊച്ചി JLN സ്റ്റേഡിയത്തില്‍ വെച്ച് നടന്ന മത്സരത്തിനിടയില്‍ ഒരു ബോള്‍ ബോയിയോട് ഞാന്‍ അപമര്യാദയായി പെരുമാറിയെന്ന നിലയിലും തദ്വാര എന്നെ പൊതുജനമധ്യത്തില്‍ അവഹേളിക്കുവാനുദ്ദേശിച്ചുമുള്ള വ്യാജ പ്രചരണങ്ങള്‍ വോയ്സ് ക്ലിപ്പ് ഉള്‍പ്പെടെയുള്ള പോസ്റ്റുകളിലൂടെ ഫേസ്ബുക്ക്, വാട്ട്സ്ആപ്പ് എന്നീ സമൂഹ മാധ്യമങ്ങളില്‍ ഇന്നലെ മുതല്‍ ചില തത്പ്പരകക്ഷികള്‍ പ്രചരിപ്പിച്ചു വരുന്നു. ആയതിന്റെ ലഭ്യമായ ഡിജിറ്റല്‍ തെളിവുകള്‍ ഇതോടൊപ്പം സമര്‍പ്പിക്കുന്നു.
എന്റെ വ്യക്തിപരമായ അന്വേഷണത്തില്‍, പ്രസ്തുത പ്രചരണത്തിന്റെ മൂലശ്രോതസ്സ് ‘മഞ്ഞപ്പട’ എന്ന പേരിലുള്ള വിവിധ വാട്ട്സ്ആപ്പ് കൂട്ടായ്മകളും ആണ്. ‘മഞ്ഞപ്പട എക്സിക്യൂട്ടീവ്’ എന്ന വാട്ട്സ്ആപ്പ് കൂട്ടായ്മയുടെ അഡ്മിനും പ്രസ്തുത സംഘടനയുടെ എറണാകുളം ജില്ലാ അധ്യക്ഷനുമായ ശ്രീ. പ്രഭുവിനെകുറിച്ച് ഒരു വോയ്സ് ക്ലിപ്പില്‍ പരാമര്‍ശിക്കുന്നുമുണ്ട്.
ആയതിനാല്‍, സമക്ഷപത്തില്‍ ദയവുണ്ടായി എത്രയും വേഗം ഇത്തരം പ്രചരണങ്ങള്‍ക്കു പിന്നിലുള്ളവരെ കണ്ടെത്തി സാധ്യമായ നിയമനടപടികള്‍ സ്വീകരിക്കണമെന്ന് താഴ്മയായി അഭ്യര്‍ത്ഥിക്കുന്നു.,
വിശ്വസ്ഥതയോടെ,
സി.കെ.വിനീത്
കടപ്പാട്: സത്ത്ലൈവ്