
വമ്പൻ സാമ്പത്തിക പ്രതിസന്ധിയിൽ ഐ.എസ്.എൽ ക്ലബ്ബുകൾ. ഈ സീസണിൽ തകർപ്പൻ ഫോമിലുള്ള പൂനെക്ക് കോടികളുടെ നഷ്ടം. പൂനെയും ഡൽഹി ഡൈനാമോസുമാണ് ഏറ്റവുമധികം നഷ്ടം സംഭവിച്ച ക്ലബ്ബുകൾ. 150 കോടിയോളം രൂപയുടെ നഷ്ടമാണ് പൂനെക്ക് മാത്രമുള്ളത്. സ്റ്റാഫിന്റെ ശമ്പളം കൊടുക്കാൻ പോലും ടീമിനാകുന്നില്ല.
ഡെൽഹിയിലെ ജനങ്ങൾക്ക് ഫുട്ബോളിൽ ഒട്ടും താല്പര്യമില്ലാത്തതാണ് ഡൽഹിയെ കുഴയ്ക്കുന്ന പ്രശ്‍നം. ഒടുവിൽ ഹൈദരാബാദിലേക്കെങ്കിലും ആസ്ഥാനം മാറ്റി തടിയൂരാനാണ് ഡൽഹിയുടെ ശ്രമം. അതെ സമയം പൂനെ – മുംബൈ ലയന ചർച്ചകൾ ഏകദേശം അവസാനിച്ച മട്ടാണ്. ലയനത്തിന് പൂനെ സിറ്റി തയ്യാറല്ല, പുതിയ ഓണർമാർ ക്ലബ്ബ് ഏറ്റെടുക്കുമെന്നാണ് അവരുടെ പ്രതീക്ഷ.
-Advertisement-