ചരിത്രമെഴുതി ലയണൽ മെസ്സി

ചരിത്രമെഴുതി ലയണൽ മെസ്സി. ഇന്ന് സെവിയ്യക്കെതിരെ ഹാട്രിക്ക് നേടിയാണ് തന്റെ കരിയറിലെ 50 ആം ഹാട്രിക്ക് എന്ന നാഴികക്കല്ല് മെസ്സി പിന്നിട്ടത്. ലാ ലീഗയിൽ ബാഴ്‌സലോണയ്ക്ക് വേണ്ടിയുള്ള 44 ആം ഹാട്രിക്കാണ് ഇന്ന് സെവിയ്യക്കെതിരായുള്ളത്. ദേശീയ ടീമായ അർജന്റീനക്ക് വേണ്ടി ആറ് ഹാട്രിക്ക് നേടാനും സൂപ്പർ താരത്തിനായിട്ടുണ്ട്.

സെവിയ്യക്കെതിരെ ഇത് മൂന്നാം തവണയാണ് മെസ്സി ഹാട്രിക്ക് നേടുന്നത്. ഹാട്രിക്കും ഒരു അസിസ്റ്റും നേടിയാണ് ഇന്ന് ബാഴ്‌സയെ മെസ്സി ഒറ്റക്ക് ജയിപ്പിച്ചത്.ഇന്നത്തെ ജയത്തോടു കൂടി ലാ ലീഗയിൽ പോയന്റ് ലീഡ് ബാഴ്‌സ പത്തതായി ഉയർത്തി.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here