കലിപ്പടക്കൽ കളത്തിനകത്ത്, കേരളത്തെ സഹായിക്കാന്‍ ബെംഗളുരു എഫ് സിയും

കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ദുരിതമനുഭവിക്കുകയാണ് കേരള ജനത. പ്രളയത്തില്‍ അകപ്പെട്ടവരെ സഹായിക്കാന്‍ പരിശ്രമിക്കുകയാണ് എല്ലാവരും. ഇവര്‍ക്ക് വേണ്ട സഹായം ആവശ്യപ്പെട്ട് വന്നിരിക്കുകയാണ് ബെംഗളൂരു എഫ്‌സി. ബെംഗളൂരു ആരാധകരോടാണ്ക്ലബ് സഹായം അഭ്യര്‍ത്ഥിച്ചത്. ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് അവശ്യവസ്തുകള്‍ ശേഖരിച്ച് നല്‍കാനാണ് ബെംഗളുരു എഫ് സി ആഹ്വാനം ചെയ്തത്.

ആരാധകരോട് ബാംഗ്ലൂള്‍ ഫുട്‌ബോള്‍ സ്‌റ്റേഡിയത്തില്‍ വസ്തുക്കള്‍ ശേഖരിച്ച് എത്തിക്കാനാണ് നിര്‍ദ്ദേശം. ബെംഗളുരുവില്‍ താമസിക്കുന്നവര്‍ക്ക് ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പറും ക്ലബ് നല്‍കിയിട്ടുണ്ട്.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here