
കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ദുരിതമനുഭവിക്കുകയാണ് കേരള ജനത. പ്രളയത്തില്‍ അകപ്പെട്ടവരെ സഹായിക്കാന്‍ പരിശ്രമിക്കുകയാണ് എല്ലാവരും. ഇവര്‍ക്ക് വേണ്ട സഹായം നല്കാൻ സന്നധരായി വന്നിരിക്കുകയാണ് ചെന്നൈയിന് എഫ്സിയുടെ ആരാധകക്കൂട്ടായ്മയായ സൂപ്പര്‍ മച്ചാന്‍സ്. ദുരിതബാധിതര്‍ക്കുള്ള അവശ്യ വസ്തുക്കള്‍ എത്തിക്കാന്‍ തയ്യാറായി വന്നിരിക്കുകയാണ് സൂപ്പര്‍ മച്ചാന്‍സ്. ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് അവശ്യവസ്തുകള്‍ ശേഖരിച്ച് നല്‍കാനാണ് ക്ലബ്ബിന്റെ ആരാധകർ നേതൃത്വം നൽകുന്നത്.
Thanks to SOCIAL ARCHITECTS for agreeing to deliver our flood supplies to Wayanad. Chennai makkale, please donate more materials at the address mentioned in the image before 5 pm tomorrow. #KeralaFloods
— Supermachans-Chennaiyin FC Fans (@Supermachans) August 11, 2018
வெள்ளத்தின் வடு நாம் அறிந்ததே. கரம் கோர்ப்போம், உதவி செய்வோம்🙏 pic.twitter.com/FjVwzku754