
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആഴ്‌സണലിന്റെ ഗോൾ മഴ. ഒന്നിനെതിരെ അഞ്ചു ഗോളുകൾക്കാണ് ആഴ്‌സണൽ ബേൺമൗത്തിനെ തകർത്തത്. ഇഇന്നത്തെ ജയം പ്രീമിയർ ലീഗിലെ ടോപ്പ് ഫോറിൽ ഉറച്ച് നില്ക്കാൻ ആഴ്‌സനലിനെ സഹായിക്കും.
സൂപ്പർ താരം മെസ്യുട്ട് ഓസിലും മിഖീതാര്യനുമാണ് ആഴ്‌സണലിന് വേണ്ടി കളിയുടെ ചുക്കാൻ പിടിച്ചത്. ഇരു വരും ഓരോ ഗോളും അസിസ്റ്റും നേടി. ഇരു താരങ്ങൾക്ക് പുറമെ കോശേലിനീ, ഒബ്‌മയാങ്, ലകാസെറ്റെ എന്നി താരങ്ങളും ഗോളടിച്ചു. ബേൺമൗത്തിന്റെ ഗോൾ നേടിയത് ലിസ് മൗസെറ്റ് ആണ്.
-Advertisement-