
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവർപൂളിന്റെ താണ്ഡവം. ആൻഫീൽഡിൽ അടിച്ച് കൂട്ടിയത് അഞ്ചു ഗോളുകൾ. ഇരട്ട ഗോളുകളുമായി സാദിയോ മാനേയും വിർജിൽ വാൻ ഡൈകും ലിവർപൂളിന് പിന്തുണയേകി. ഇരു താരങ്ങൾക്ക് പുറമെ ഒറിജിയും ലിവർപൂളിന് വേണ്ടി ഗോളടിച്ചു.
ഇന്നത്തെ ജയം പോയന്റ് നിലയിൽ ഒന്നാം സ്ഥാനത് തുടരാൻ ലിവർപൂളിന് സഹായിച്ചു. 28 മത്സരങ്ങളിൽ നിന്നും 69 പോയിണ്ടാണ് ഇപ്പോൾ ലിവർപൂളിനുള്ളത്. നിലവിലെ ചാമ്പ്യന്മാരായ സിറ്റി ഒരു പോയന്റ് പിന്നിലുണ്ട്.
-Advertisement-