
കേരള ബ്ലാസ്റ്റേഴ്സിൽ അടിമുടി മാറ്റം. പുതിയ സിഇഒ ആയി വീരൻ ഡി സിൽവ നിയമിതനായി. കേരള ബ്ലാസ്റ്റേഴ്സ് സിഇഒ വരുൺ ത്രിപുരനിനി പുറത്തായതിന് പിന്നാലെയാണ് വീരൻ ഡി സിൽവ സ്ഥാനമേൽക്കുന്നത്. ബ്ലാസ്റ്റേഴ്സിന്റെ മുന്നോട്ടുള്ള പ്രയാണത്തിനായി തീരുമാനങ്ങൾ എടുക്കുന്ന വരുൺ മാറുന്നതോടു കൂടി മഞ്ഞപ്പടയുടെ മുഖച്ഛായ മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ആദ്യ സീസണിൽ മാനേജർ വരുൺആയിരുന്നപ്പോൾ സിഇഒ ആയിരുന്നത് വീരൻ ആയിരുന്നു. ഇന്ത്യൻ സൂപ്പർ ലീഗിൽ ആദ്യ രണ്ടു സീസണുകളിൽ കേരള ബ്ലാസ്റ്റേഴ്സ്റ്റിന്റെ സിഇഒ ആയിരുന്നു വീരൻ. നിലവിൽ തമിൾ തലൈവാസ് സിഇഒ ആയിരുന്നു വീരൻ. ഇപ്പോൾ ഇന്ത്യൻ സൂപ്പർ ലീഗിൽ ആരാധകരെ നഷ്ടപ്പെട്ട് ഒൻപതാം സ്ഥാനത്തിരിക്കുന്ന കേരള ബ്ലാസ്റ്റേഴ്സിനെ പഴയ ബ്ലാസ്റ്റേഴ്സ് ആക്കുക എന്ന ഭാരിച്ച ദൗത്യമാണ് സിഇഒ വീരൻ ഡി സിൽവക്ക് മുന്നിലുള്ളത്.
-Advertisement-