
ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് മഹാ ഡെർബി. സെമി ഉറപ്പിച്ച മുംബൈ സിറ്റി എഫ്‌സി പൂനെ സിറ്റിയെ നേരിടും. മഹാ ഡെർബിയിൽ പൂനെക്കാണു ആധിപത്യം എങ്കിലും ഇന്ന് മികച്ച പ്രകടനം കാഴ്ച വെച്ച് സെമിയിൽ ശ്രദ്ധിക്കാനാകും മുംബൈ ശ്രമിക്കുക. തുറച്ചായാ ആര് മത്സരങ്ങളിൽ അപരാജിതരായിരുന്നു പൂനെ. സെമിയിൽ കടന്ന മുംബൈ സിറ്റി എഫ്‌സിക്ക് ആത്മവിശ്വാസം വർധിപ്പിക്കും ഇന്നത്തെ ജയം.
എന്നാൽ ലാസ്റ്റ് മത്സരത്തിൽ ഡൽഹി അവരുടെ വിജയക്കുതിപ്പ് അവസാനിപ്പിച്ചു. സെമി കാരണം പ്രമുഖ താരങ്ങളെ ബെഞ്ച് ചെയ്താവും മുംബൈ ഇറങ്ങുക. എന്നാൽ ആഷിക്ക് കുറുനിയാൻ, ഇയാൻ ഹ്യൂം, റോബിൻ സിങ് എന്നിവരടങ്ങുന്ന ആക്രമണ നിര പൂനെക് കരുത്താണ്. കഴിഞ്ഞ ഏഴു മത്സരങ്ങളിൽ നിന്നും 14 പോയന്റ് നേടാൻ പൂനെക്ക് കഴിഞ്ഞിരുന്നു. ഇന്ത്യൻ സമയം 7.30pm ആണ് കിക്കോഫ്.
-Advertisement-