
ഇന്ത്യൻ സൂപ്പർ ലീഗിൽ പൂനെ സിറ്റിക്ക് തകർപ്പൻ ജയം. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് മഹാ ഡെർബിയിൽ മുംബൈയെ പൂനെ തകർത്തത്. ഇന്ത്യൻ സൂപ്പർ ലീഗിന്റെ എല്ലാ സീസണിലും ഗോളടി തുടരുന്ന ഇയാൻ ഹ്യുമെന്ന നമ്മുടെ ഹ്യുമേട്ടൻ ഈ സീസണിലെ ആദ്യ ഗോൾ നേടി. ആദിൽ ഖാൻ പൂനെയുടെ മറ്റൊരു ഗോൾ നേടിയപ്പോൾ മുംബൈ സിറ്റിയുടെ ആശ്വാസ ഗോൾ നേടിയത് അർണോൾഡ് ഇസോക്കോയാണ്.
ആദിൽ ഖാന്റെ കിടുക്കാച്ചി ഷോട്ടാണ് പൂനെയെ ആദ്യ പകുതിയിൽ മുന്നിലെത്തിച്ചത്. റോബിൻ സിംഗിന്റെ പാസിൽ നിന്നായിരുന്നു ആദിലിന്റെ വണ്ടർ ഗോൾ. ഇന്നത്തെ ജയം പോയന്റ് നിലയിൽ പൂനെ സിറ്റിയെ നിലവിൽ ആറാം സ്ഥാനത്ത് എത്തിച്ചു.
-Advertisement-