
കേരള ബ്ലാസ്റ്റേഴ്‌സിന്റെ ലക്ഷ്യം സൂപ്പർ കപ്പാണെന്ന് മഞ്ഞപ്പടയുടെ ക്യാപ്റ്റൻ സന്ദേശ് ജിങ്കൻ പറയുന്നു. ഇന്ത്യൻ സൂപ്പർ ലീഗിലെ ബ്ലാസ്റ്റേഴ്‌സിന്റെ സീസൺ അവസാനിച്ചതിന് ശേഷമാണ് ക്യാപ്റ്റൻ മനസ് തുറന്നത്. സൂപ്പർ കപ്പിൽ കിരീടം ഉയർത്തുന്നതിൽ മാത്രമാണ് ഇപ്പോൾ ടീമിന്റെയും തന്റെ ശ്രദ്ധ എന്നും ജിങ്കൻ പറഞ്ഞു.
കഴിഞ്ഞ ദിവസം നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ കൊച്ചിയില്‍ നടന്ന മത്സരത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ സീസണിലെ ഒൻപതാം സമനിലയാണ് ബ്ലാസ്റ്റേഴ്‌സ് ഇന്നലെ വഴങ്ങിയത്. 18 മത്സരങ്ങളിൽ നിന്ന് 15 പോയന്റുമായി ഇന്ത്യൻ സൂപ്പർ ലീഗിന്റെ സീസൺ ബ്ലാസ്റ്റേഴ്‌സ് അവസാനിപ്പിച്ചു.
-Advertisement-