
പാരിസിൽ ഫുട്ബോൾ വസന്തമായി എംബപ്പേ. ഇന്ന് ഒറ്റക്ക് പിഎസ്ജിയെ തോളിലേറ്റി നയിച്ചത് ജയത്തിലേക്ക്. എംബാപ്പയുടെ ഇരട്ട ഗോളിന്റെ പിൻബലത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു പിഎസ്ജിയുടെ ജയം. കയേനെ ആണ് പിഎസ്ജി ഇന്ന് പരാജയപ്പെടുത്തിയത്.
ഇന്നത്തെ ജയത്തോടെ പിഎസ്ജിക്ക് 26 മത്സരങ്ങളിൽ നിന്ന് 71 പോയന്റായി. ഫ്രഞ്ച് ലീഗിൽ ഈ സീസണിൽ 24 ഗോളുകൾ അടിക്കാൻ എംബപ്പേക്ക് കഴിഞ്ഞു. പാരിസിലെ സുൽത്താന്മാരായിരിക്കും ഇത്തവണ കപ്പുയർത്തുന്നത് എന്ന് ഏകദേശം ഉറപ്പായി.
-Advertisement-