
പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് ജയം. 3-2ന്റെ തകർപ്പൻ വിജയമാണ് യുണൈറ്റഡ് സൗത്താപ്ടണെതിരെ നേടിയത് . മത്സരത്തിന്റെ അവസാനം ലുകാകുവിന്റെ ഇരട്ട ഗോളാണ് യുണൈറ്റഡിന്റെ രക്ഷയ്ക്കെത്തിയത്.
മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി ലുകാകുവിന് പുറമെ പെരേരയും ഗോളടിച്ചു. ബ്രസീലിയൻ സ്റ്റാർ പെരേരയുടെ ആദ്യ പ്രീമിയർ ലീഗ് ഗോളാണിത്. സൗതാപ്ടന്റെ റൈറ്റ് ബാക്ക് വരാലി ആശ്വാസ ഗോൾ നേടി. ഈ ജയത്തോടെ 59 പോയന്റുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് നാലാം സ്ഥാനത് എത്തി.
-Advertisement-