
സെക്കന്റ് ഡിവിഷനിൽ കേരള ബ്ലാസ്റ്റേഴ്സിന് വമ്പൻ തിരിച്ചടി. കേരള ബ്ലാസ്റ്റേഴ്സ് റിസേർവ്സ് ടീമിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ഓസോൺ എഫ്സി പരാജയപ്പെടുത്തിയത്.
സബീത്തും വില്യം ഒപേകുവും ഓസോൺ എഫ്സിക്ക് വേണ്ടി ഗോളടിച്ചപ്പോൾ ബ്ലാസ്റ്റേഴ്സിന്റെ ആശ്വാസ ഗോൾ നേടിയത് പ്രഗ്യാൻ സുന്ദറാണ്. മൂന്നാം പരാജയമാണ് ബ്ലാസ്റ്റേഴ്സ് ടീം ഏറ്റു വാങ്ങിയത്. ഇപ്പോൾ വെറും നാല് പോയന്റ് മാത്രമാണ് ബ്ലാസ്റ്റേഴ്സിന്റെ സമ്പാദ്യം.
-Advertisement-