കലാശപ്പോരാട്ടത്തിനായി കോപ്പലാശാനും സംഘവും ഡൽഹിക്കെതിരെ

ഇന്ത്യൻ സൂപ്പർ ലീഗിലെ അവസാന മത്സരത്തിൽ എ ടികെയും കോപ്പലാശാനും സംഘവും ഡൽഹിക്കെതിരെ ഇന്നിറങ്ങും. ജയത്തോടെ സീസൺ അവസാനിപ്പിക്കാനാണ് ഇരു ടീമുകളുടെയും ശ്രമം. ഇന്ന് മികച്ച ജയം നേടി ടോപ്പ് സിക്സില് എത്തിയാൽ സൂപ്പർ കപ്പിന് നേരിട്ടുള്ള യോഗ്യത എടികെക്ക് സ്വന്തമാക്കാം.

ഇന്ത്യൻ സൂപ്പർ ലീഗ് അവസാന ഘട്ടത്തോടടുത്തപ്പോൾ വമ്പൻ തിരിച്ചു വരവാണ് ഡൽഹി ഡൈനാമോസ് നടത്തിയത്. നിലവിൽ തുടർച്ചയായ 6 മത്സരങ്ങളിൽ അപരാജിതരാണ് ഡൽഹി. ബെംഗളൂരു, പൂനെ തുടങ്ങിയ വമ്പന്മാരാണ് ഡൽഹി ഡൈനാമോസിന് മുന്നിൽ മുട്ട് മടക്കിയത് . ഇന്ത്യൻ സമയം 7.30pm ആണ് കിക്കോഫ്.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here