എഎഫ്സി കപ്പിൽ സികെ വിനീതും ചെന്നൈയിൻ എഫ്സിയും കന്നി അങ്കത്തിനിറങ്ങും

എഎഫ്സി കപ്പിൽ സികെ വിനീതും ചെന്നൈയിൻ എഫ്സിയും കന്നി അങ്കത്തിനിറങ്ങും. കരുത്തരായ കൊളംബോ എഫ്‌സിയാണ് ചെന്നൈയിലെ എതിരാളികൾ. ഇന്ത്യൻ സൂപ്പർ ലീഗ് ചാമ്പ്യന്മാർ എന്ന നിലയ്ക്കാണ് ചെന്നൈയിൻ എഎഫ്സി കപ്പിലെ പ്ലേ ഓഫിനിറങ്ങുന്നത്.

ചെന്നൈയിന് പുറമെ ഇന്ത്യൻ സൂപ്പർ ലീഗിനും എഎഫ്സി കപ്പിൽ ഇത് അരങ്ങേറ്റമാണ്. ഇതാദ്യമായാണ് ഒരു ടീം ഇന്ത്യൻ സൂപ്പർ ലീഗിൽ നിന്നും എഎഫ്സി കപ്പിൽ ഇറങ്ങുന്നത്. സികെ വിനീതിന് പുറമെ മലയാളി താരം മുഹമ്മദ് റാഫിയും ചെന്നൈയിന്റെ ടീമിലുണ്ട്.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here