വമ്പൻ തിരിച്ച് വരവിൽ റോമയെ തെറിപ്പിച്ച് പോർട്ടോ

ചാമ്പ്യൻസ് ലീഗിൽ നിന്നും ഇറ്റാലിയൻ ടീമായ റോമ പുറത്ത്. പോർട്ടോയാണ് റോമയെ അടിച്ചോടിച്ചത്. ആദ്യ പാദത്തിൽ 2-1 നു തോറ്റ പോർട്ടോ സ്വന്തം തട്ടകത്തിൽ  3-1ന്റെ വമ്പൻ വിജയം നേടി. ഫ്രാൻസിസ്കോ സോറസ്, മൂസ മരേഗ,എന്നിവർ പോർട്ടോയ്ക്ക് വേണ്ടി ഗോളടിച്ചു.

ഡി റോസി റോമയ്ക്ക് വേണ്ടി സ്കോർ ചെയ്തു. അഗ്രിഗേറ്റിൽ സമനില വന്നതിനാൽ എക്സ്ട്രാ ടൈമിലേക്ക് മത്സരം കടന്നു. പെനാൽറ്റി ഷൂട്ടൗട്ട് ആവുമെന്ന് കരുതിയ സമയത് റോമ സമ്മാനിച്ച പെനാൽറ്റി വലയിലാക്കി അലക്സ് പോർട്ടോയെ വിജയത്തിലേക്ക് നയിച്ചു.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here