
വനിതാ ദിനത്തിൽ ഫുട്ബോൾ ആരാധകരെ ഞെട്ടിച്ച് ബെംഗളൂരു എഫ്‌സി. ഇന്ത്യൻ സൂപ്പർ ലീഗിലെ മാറ്റത്തിന്റെ കാഹളം മുഴക്കി ബെംഗളൂരു എഫ് സി വനിതാ ടീം തുടങ്ങുന്നതായി പ്രഖ്യാപിച്ചു. ട്വിറ്ററിൽ ഒരു കൊച്ചു വീഡിയോയായിട്ടാണ് ഈ ചരിത്ര പരമായ തീരുമാനം ക്ലബ്ബ് പുറത്ത് വിട്ടത്. എഫ് സി ഗോവ, പൂനെ സിറ്റി എന്നി ഐ എസ് എൽ ക്ലബ്ബുകൾക്ക് പിന്നാലെയാണ് ബെംഗളൂരുവും വനിതാ ടീം തുടങ്ങിയത്.
-Advertisement-