
സൂപ്പർ കപ്പിന്റെ രണ്ടാം എഡിഷൻ ആരംഭിക്കുന്നു. ഇന്ത്യൻ സൂപ്പർ ലീഗിൽ മോശം സീസൺ കഴിഞ്ഞ കേരള ബ്ലാസ്റ്റേഴ്‌സ് ഏറെ പ്രതീക്ഷകളോടെയാണ് സൂപ്പർ കപ്പിനിറങ്ങുന്നത്. കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ സൂപ്പർ കപ്പ് മത്സരം മാർച്ച് 15ന് ആണ്. മഞ്ഞപ്പടയ്ക്ക് എതിരാളികൾ ഐ ലീഗിൽ എട്ടാം സ്ഥാനത്ത് ഉള്ള ടീം ആയിരിക്കും.
ഐ ലീഗ് അവസാനിക്കാത്തതിനാൽ ഇന്ത്യൻ ആരോസ്, മിനേർവ പഞ്ചാബ് അല്ലെങ്കിൽ ഐസോൾ എഫ്‌സി എന്നിവയിൽ ഏതെങ്കിലും ഒരു ടീം ആയിരിക്കും കേരള ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികൾ. ഐ ലീഗിന് തിരശീല വീണാലെ ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികളെ തിരിച്ചറിയുകയുള്ളു. യോഗ്യത മത്സരത്തിൽ ജയിച്ചാൽ ബ്ലാസ്റ്റേഴ്‌സിന് പ്രീ ക്വാർട്ടറിൽ കടക്കാം.
-Advertisement-