രണ്ടാം സെമിയിൽ എഫ്‌സി ഗോവയും മുംബൈ സിറ്റിയും നേർക്ക് നേർ

ഇന്ത്യൻ സൂപ്പർ ലീഗിൽ രണ്ടാം സെമിയിൽ എഫ്‌സി ഗോവയും മുംബൈ സിറ്റിയും നേർക്ക് നേർ. ആദ്യ ഘട്ടത്തിൽ രണ്ടാമത്തെയും മൂന്നാമത്തെയും കളി അവസാനിപ്പിച്ചാണ് സെമിയിൽ ഇരു ടീമുകളും എത്തിയത്. ഈ സീസണിൽ ഗോവയ്ക്ക് മുന്നിൽ മുട്ട് മടക്കാൻ മാത്രമാണ് മുംബൈക്ക് കഴിഞ്ഞത്.

5-0, 2-0 വമ്പൻ തോൽവികൾ മുംബൈ സിറ്റി ഈ സീസണിൽ ഗോവയോട് വഴങ്ങി. ഇത്തവണ കിരീടം ലക്ഷ്യമാക്കിയാണ് ഗോവ ഇറങ്ങുന്നത്. നാല് തവണ കിരീടത്തിനായി ഇറങ്ങിയെങ്കിലും ഒന്നിലും ജയിക്കാൻ അവർക്കായില്ല. രണ്ടാം തവണയാണ് മുംബൈ സിറ്റിയുടെ സെമി പ്രവേശം.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here