
സീനിയർ ടീമിന്റെ കഷ്ടകാലം ആവർത്തിക്കുന്നു. സെക്കന്റ് ഡിവിഷനിലും കേരള ബ്ലാസ്റ്റേഴ്സിന്റെ കഷ്ടകാലം അവസാനിക്കുന്നില്ല. ഹോം ഗ്രൗണ്ടിൽ ഇറങ്ങിയ കേരള ബ്ലാസ്റ്റേഴ്സ് റിസർവ്സ് സൗത്ത് യുണൈറ്റഡിനോട് സമനില വഴങ്ങി. പനമ്പിള്ളി ഗ്രൗണ്ടിൽ രണ്ടു ഗോളുകൾ വീതമടിച്ച് ഇരു ടീമുകളും പിരിഞ്ഞു.
സുരാഗ് ഛേത്രിയും റിഷി ദത്തും ബ്ലാസ്റ്റേഴ്സിന് വേണ്ടി ഗോളടിച്ചു. തുടർച്ചയായ മത്സരങ്ങളിൽ ജയമില്ലാത്തത് ബ്ലാസ്റ്റേഴ്സിനെ അലട്ടുന്നുണ്ട്. ഇപ്പോൾ നാലാം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്സ്. ഈ സീസണിൽ ജയമില്ലാത്ത അഞ്ചാം മത്സരമായിരുന്നത്.
-Advertisement-