
പ്രീമിയർ ലീഗിൽ കിരീടപ്പോരാട്ടം കടുപ്പിച്ച് മാഞ്ചസ്റ്റർ സിറ്റി. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് വാറ്റ്ഫോർഡിനെ തകർത്തത്. ഹാട്രിക്കുമായി സ്റ്റെർലിങ് ആണ് മാൻ സിറ്റിയുടെ വിജയത്തിന് ചുക്കാൻ പിടിച്ചത്. 46 59, 59 മിനുറ്റുകളിൽ ഗോളടിച്ച് സ്റ്റെർലിങ് വാറ്റ്ഫോർഡിന്റെ നടുവൊടിച്ചു.
ഈ സീസണിൽ സീസണിൽ 18 ഗോളുകളാണ് സ്റ്റെർലിങ് നേടിയത്. പ്രീമിയർ ലീഗിലെ താരത്തിന്റെ രണ്ടാം ഹാട്രിക്കാണിത്. 30 മത്സരങ്ങൾ കഴിയുമ്പോൾ 4 പോയന്റുമായി ഒന്നാം സ്ഥാനത്താണ് മാഞ്ചസ്റ്റർ സിറ്റി.
-Advertisement-