
ഇത് ഐതിഹാസിക ജയം. ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഫൈനലിൽ കടന്നു ബെംഗളൂരു എഫ്സി. നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്ത് ബെംഗളൂരു എഫ്സി ഈ സീസണിൽ ഫൈനൽ ഉറപ്പിച്ച ആദ്യ ടീം ആയി.
അഗ്രിഗേറ്റ് സ്കോറിൽ 4-2 എന്ന് മരണമാസായി എഴുതിയാണ് ബെംഗളൂരു സ്വന്തം കാണികൾക്ക് മുന്നിൽ വമ്പൻ ഹിറ്റായത്. ബെംഗളൂരുവിന് വേണ്ടി മികു, ദിമാസ്, ക്യാപ്റ്റൻ സുനിൽ ഛേത്രി എന്നിവരാണ് ഗോളടിച്ചത്. രണ്ടു ഗോളുകൾക്ക് വഴി ഒരുക്കി ഇന്നത്തെ മത്സരത്തിലെ താരമായത് ഉദാന്ത സിംഗ് ആണ്.
മുംബൈയിൽ നടക്കുന്ന ഫൈനലിൽ ഗോവ ആയിരിക്കും ബെംഗളൂരുവിലെ എതിരാളികൾ എന്ന് കരുതാം. ഇനി ഒരു തിരിച്ച് വരവ് മുംബൈ നടത്തണമെങ്കിൽ അദ്ഭുതം സംഭവിക്കണം കാരണം 5-1ന്റെ മോൺസ്റ്റർ വിജയമാണ് ഗോവ നേടിയത്.
-Advertisement-