
റയൽ മാഡ്രിഡിന്റെ രക്ഷകൻ വരുന്നു. ഞെട്ടണ്ട , അത് മറ്റാരുമല്ല റയലിന്റെ മുൻ പരിശീലകനും ഫ്രഞ്ച് ഇതിഹാസവുമായ സിനദിന്‍ സിദാന് ആണ് മാഡ്രിഡിൽ തിരിച്ചെത്തുന്നത്. മൂന്ന് യുവേഫ ചാമ്പ്യൻസ് ലീഗ്, രണ്ട് യുവേഫ സൂപ്പർ കപ്പ്, രണ്ട് ക്ലബ് വേൾഡ് കപ്പ്, ഒരു സ്പാനിഷ് സൂപ്പർ കപ്പ്, ഒരു ലാലിഗ എന്നീ കിരീടങ്ങൾ റയലിനൊപ്പം സിദാൻ നേടിയിരുന്നു.
കഴിഞ്ഞ സീസൺ അവസാനമാണ് ഫ്രഞ്ച് ഇതിഹാസം ക്ലബ്ബ് വിട്ടത്. തുടർച്ചയായ മൂന്നു തോൽവി ബാഴ്സയ്ക്കെതിരെ ഏറ്റു വാങ്ങിയതാണ് സോളാരിയുടെ സ്ഥാനം തെറിക്കാൻ കാരണം. ഒരു റയൽ ആരാധകനും സഹിക്കുന്ന തോല്‍വിയായിരുന്നില്ല അത്.
-Advertisement-