ലയണൽ മെസ്സി ബ്ലോക്ക്ബസ്റ്റർ, അഞ്ചു ഗോൾ ജയത്തിൽ ബാഴ്‌സലോണ

ചാമ്പ്യൻസ് ലീഗിൽ വമ്പൻ ജയവുമായി ബാഴ്‌സലോണ ക്വാർട്ടറിൽ. ഒന്നിനെതിരെ അഞ്ചു ഗോളിന്റെ ജയമാണ് ലിയോണിനെ തകർത്ത് ബാഴ്‌സലോണ സ്വന്തമാക്കിയത്. ഇരട്ട ഗോളുകളും രണ്ടു അസിസ്റ്റും സ്വന്തമാക്കി ലയണൽ മെസ്സിയുടെ ഒറ്റയാൾ പോരാട്ടമാണ് ബാഴ്‌സയെ ജയത്തിലേക്ക് നയിച്ചത്. കൗട്ടീനോ, പിക്കെ, ഡെംബലെ എന്നിവരാണ് ബാഴ്‌സയ്ക്ക് വേണ്ടി ഗോളടിച്ചത്.

ക്വാർട്ടറിൽ എത്തുന്ന ഒരേ ഒരു സ്പാനിഷ് ടീമും ബാഴ്‌സലോണയാണ്. ആദ്യ പട മത്ത്സരം സമനിലയിൽ അവസാനിച്ചെങ്കിലും ക്യാമ്പ് നൗവിൽ വിജയക്കൊടി പാറിക്കാൻ ആരെയും അനുവദിക്കില്ലെന്നാണ് ഇന്നത്തെ ജയത്തോടെ ബാഴ്‌സ ലോകത്തോട് വിളിച്ച് പറഞ്ഞത്.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here