
ചാമ്പ്യൻസ് ലീഗിൽ ലിവർപൂളിന്റെ താണ്ഡവത്തിനു മുൻപിൽ പിടിച്ച് നിൽക്കാനാവാതെ ബയേൺ മ്യൂണിക്ക്. ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ബയേണിനെ തകർത്ത് ലിവർപൂൾ. ഇരട്ട ഗോളുകളുമായി സാദിയോ മാനെ ബയേണിനെ അക്ഷരാർത്ഥത്തിൽ തകർത്തെറിഞ്ഞു. വിർജിൽ വാൻ ഡൈക് ആൺ മൂന്നാം ഗോൾ നേടിയത്.
ആദ്യ പാദത്തിൽ ഗോളൊന്നും പിറന്നില്ലെങ്കിലും രണ്ടാം പാഠം ലിവർപൂൾ ഷോയായിരുന്നു. ജർമ്മൻ ഗോളി മാനുവൽ ന്യൂയറിന്റെ അബദ്ധമാണ് ആളില്ലാ പോസ്റ്റിലേക്ക് നിറയൊഴിക്കാൻ ലിവർപൂളിനെ സഹായിച്ചത്. ബയേണിന്റെ ആശ്വാസ ഗോൾ പിറന്നത് ഓരു സെൽഫ് ഗോളിലൂടെ ആയിരുന്നു. മാറ്റിപ്പിന്റെ അബദ്ധമാണ് ഗോളായി മാറിയത്.
-Advertisement-