
എന്തൊരു ചന്തമായിരുന്നു കടൽ തിരമാല പോലെ ആഞ്ഞടിക്കുന്ന ആ ഒരു ഗാലറി, എന്തൊരു ചന്തമായിരുന്നു അവിടെയുള്ള ഓരോ കാഴ്ചകൾ, മുഖത്തും ശരീരത്തും പെയിന്റ് ചെയ്തു കേരള താരങ്ങളെ ഹൃദയത്തിൽ ഇട്ടു സ്നേഹിച്ച നമ്മുടെ കൊച്ചു കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള ആരാധക കൂട്ടം.
പൂരത്തിന് വേല വരുന്നത് പോലെ നാസിക് ഡോളും ശിങ്കാരി മേളവും ആയി കൊച്ചി കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തെ പ്രകമ്പനം കൊള്ളിക്കാൻ വരുന്ന മലപ്പുറത്തു നിന്നും കോഴിക്കോട് നിന്നും തൃശ്ശൂർ നിന്നും വരി വരിയായി വരുന്ന വലിയ ബാനറുകൾ കെട്ടിയ ബസുകൾ, ഒരു സൂചി കുത്താൻ പോലും ഇടമില്ലാത്ത കൊച്ചി സ്റ്റേഡിയത്തിന്റെ ആ മൂന്ന് തട്ടും തിങ്ങി നിറഞ്ഞ കാഴ്ച എത്ര സുന്ദരമായിരുന്നു, കേരള ബ്ലാസ്റ്റേഴ്സിന്റെ ആ സ്റ്റേഡിയത്തിലേക്കുള്ള പെരുമ്പറ മുഴക്കിയുള്ള ആ വരവും എത്ര ആനന്ദം ആയിരുന്നു.
ക്രിക്കറ്റിന്റെ ദൈവം സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കർ വന്നിറങ്ങുന്ന രംഗം കലൂർ സ്റ്റേഡിയത്തിന്റെ സ്ക്രീനുകളിൽ തെളിയുമ്പോൾ ഉള്ള ആ ആരവം എങ്ങനെയാണ് മറക്കാൻ കഴിയുക, ഹെയ്തിയുടെ കൊടിയും പിടിച്ചു തുള്ളി കളിച്ചു സ്റ്റേഡിയത്തിനരികിലൂടെ വലം വെച്ച് വരുന്ന ബെൽഫോർട്ട്എന്ന താരോദയം, ഫൈനൽ മത്സരത്തിൽ ആ ഫ്രിഡ്ജിനു അടുത്ത് നിന്ന മാറി സ്റ്റീവ് കോപ്പൽ എന്ന അതികായകന് മൈതാനത്തിലൂടെ കാണികളെ അഭിവാദ്യം ചെയ്യുമ്പോൾ അദ്ദേഹം ഇന്ന് വരെ കാതുകളിൽ കേൾക്കാത്ത ആരവം ആയിരുന്നു കൊച്ചി സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്.
എത്ര മറക്കാൻ കഴിയാത്ത മുഹൂർത്തങ്ങൾ ആണ് ഈ മഞ്ഞകടൽ നമുക് സമ്മാനിച്ചത് !! എല്ലാം ഇനി തിരിച്ചു വരാത്ത ഒരു ഓർമയാണ് 80,000 ത്തിൽ അതികം ആളുകൾ തിങ്ങി നിറഞ്ഞ ആ സുന്ദരമായ ഗാലറി കാഴ്ച ഇപ്പൊ 10,000 നു താഴെ ആയി, എന്തായാലും ഇങ്ങനെ ആക്കിയെടുത്തതിൽ വളരെയധികം വിഷമം ഉണ്ട് കലൂരിൽ വന്നു കളി കാണുന്നത് ഒരു വല്ലാത്ത ആവേശം തന്നെ ആയിരുന്നു.
Match day ഏഴു മണി വരെ ടിക്കറ്റ് കൊടുത്തിരുന്ന ഒരു സമയം ഉണ്ടായിരുന്നു, വന്നവരെല്ലാം കയറിയ ഒരു സമയം ഉണ്ടായിരുന്നു ഇന്ന് പ്പോ ഓൺലൈൻ നോക്കിയാൽ Sold out, കൊച്ചിയിൽ ഏതെങ്കിലും സുഹൃത്തിനു വിളിച്ചാൽ പറയും അവിടെ ഗാലറി sold out ആണെന്ന്, കളി തുടങ്ങിയാൽ ഗാലറി നിറയുന്നതും കാണാനില്ല.
ഇങ്ങനെ ഒരു സമീപനം സംഘടകരുടെ ഭാഗത്തു നിന്ന് ഉണ്ടായാൽ 135 കിലോ മീറ്റർ താണ്ടി മലപ്പുറത്തു നിന്ന് ഞങ്ങൾ എങ്ങനെ വരും, അഥവാ വന്നാലും ടിക്കറ്റ് ഇല്ല എന്ന് പറഞ്ഞാൽ ഞങ്ങളുടെ വരവ് വെറുതെയാകും ആരാധകരുടെ വിശ്വാസം കെടുത്തുന്ന കോലത്തിൽ ആയി ടിക്കറ്റ് വില്പന. അണ്ടർ 17 ലോക കപ്പു കഴിഞ്ഞതോടെ എല്ലാ സീറ്റും പരിമിതി ആക്കി എന്നറിയാം, എന്നാലും ആ ഒഴിഞ്ഞു കിടക്കുന്ന ആ ഗാലറി കാണുമ്പോ എന്തോ ഒരു വിഷമം.
ഇനി ഗാലറി നിറയണമെങ്കിൽ കളി മെച്ച പെടണം, ടിക്കറ്റ് ഒകെ മര്യാദക്കു വിൽക്കണം എങ്കിലേ ഞങ്ങളുടെ മലപുറത്തു നിന്ന് പഴയ പോലെ ആരാധകർ കലൂർ രാജ്യാന്തര സ്റ്റേഡിയത്തിലേക് ഒഴുകിയെത്തു . രണ്ടു കൊല്ലമായി നിരാശ ജനകമായ പ്രകടനം കാഴ്ച വെക്കുന്ന കൊമ്പന്മാർക് അടുത്ത സീസൺ എങ്കിലും മികച്ചതാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു !