കേരള ബ്ലാസ്റ്റേഴ്‌സിന്റെ മാനുപ്പ തിരിച്ചെത്തുന്നു, സൂപ്പർ കപ്പിൽ ഇറങ്ങും

മലയാളികളുടെ സ്വന്തം മാനുപ്പ കളിക്കളത്തിൽ തിരിച്ചെത്തുന്നു. മലയാളി ഫുട്ബോൾ ആരാധകരുടെ മാനുപ്പ എന്ന ബ്ലാസ്റ്റേഴ്‌സിന്റെ മധ്യനിരതാരം എം പി സക്കീർ വീണ്ടും ബൂട്ട് കെട്ടും. ഐ എസ്‌ എൽ നൽകിയിരുന്ന വിലക്ക് പിൻവലിച്ചതിനെ തുടർന്നാണ് ബ്ലാസ്റ്റേഴ്‌സിന്റെ മധ്യനിരതാരം എം പി സക്കീർ തിരിച്ചെത്തുന്നത്. ആറു മാസത്തെ വിലക്ക് ആറു മത്സരങ്ങളാക്കി ഇളവ് ചെയ്തതോടെയാണ് സൂപ്പർ കപ്പിൽ കളിയ്ക്കാൻ താരത്തിന് അരങ്ങൊരുങ്ങിയത്.

ഐ എസ് എല്ലിൽ മുംബൈ സിറ്റിക്ക് എതിരെ എം പി സക്കീർ ചുവപ്പ് കാർഡ് വാങ്ങിയിരുന്നു‌. ആ കാർഡ് വാങ്ങിയതിന് പിന്നാലെ റഫറിയോടു തട്ടി കയറിയതിനാണ് അന്ന് ആറ് മാസത്തെ വിലക്ക് വന്നത്. എന്നാൽ 6 മാസത്തെ വിലക്ക് നൽകാൻ മാത്രമുള്ള കുറ്റമൊന്നും താരം നടത്തിയിട്ടില്ല എന്ന് അന്നേ ഫുട്ബോൾ നിരീക്ഷകർ വിലയിരുത്തിയിരുന്നു.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here