കേരള ബ്ലാസ്റ്റേഴ്‌സ് സൂപ്പർ കപ്പിനിറങ്ങുന്നു, ഒരേ ഒരു ലക്ഷ്യം ജയം

കേരള ബ്ലാസ്റ്റേഴ്‌സ് സൂപ്പർ കപ്പിനിറങ്ങുന്നു. ഇന്നത്തെ ഒരേ ഒരു ലക്ഷ്യം ജയം മാത്രമാണ്. ഐ ലീഗിൽ എട്ടാം സ്ഥാനത്തെത്തിയ ഇന്ത്യൻ ആരോസ് ആണ് മഞ്ഞപ്പടയുടെ എതിരാളികൾ. സൂപ്പർ താരനിരയില്ലാതെ എട്ടാം സ്ഥാനം ഉറപ്പിച്ച ആരോസ് എന്ന ഇന്ത്യൻ യുവനിര ബ്ലാസ്റ്റേഴ്‌സിന് എളുപ്പം പരാജയപ്പെടുത്താൻ സാധിക്കുന്ന ടീം തന്നെയാണ്.

ഈ സീസണിലെ എല്ലാ വിമർശനങ്ങൾക്കും ഇന്ന് ജയിച്ച് മറുപടി കൊടുക്കാനാണ് ബ്ലാസ്റ്റേഴ്‌സ് ശ്രമിക്കുക. ആരോസിൽ നിന്നും രാഹുൽ കെപിയും ബ്ലാസ്റ്റേഴ്‌സിന്റെ സഹൽ അബ്ദുൽ സമദും ഇന്ന് കളിക്കിറങ്ങില്ല

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here