കേരള ബ്ലാസ്റ്റേഴ്‌സിൽ 6 വിദേശ താരങ്ങൾ, പെക്കൂസണ്‍ ഇല്ല പകരം യുവതാരം

മലയാളികളുടെ സ്വന്തം കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് സൂപ്പർ കപ്പിനായി ഇറങ്ങുന്നു. ഐ ലീഗ് ടീമായ ഇന്ത്യൻ ആരോസ് ആണ് ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികൾ. സൂപ്പർ കപ്പിനായി 6 വിദേശ താരങ്ങളെയാണ് ബ്ലാസ്റ്റേഴ്‌സ് ഇറക്കുന്നത്. പെസിച്ച്‌, സിറിള്‍ കാലി, നിക്കോളസ് ക്രച്ച്‌മറേവിച്ച്‌, സ്ലാവിസ സ്റ്റൊയനോവിച്ച്‌, മറ്റേജ് പോപ്ലാനിക്ക്, കിസിറ്റോ എന്നിവരാണവർ.

കറേജ് പെക്കൂസണ്‍ ഈ സീസണിലെ സൂപ്പർ കപ്പിനില്ല. പക്ഷെ റിസർവ് ടീം ഗോൾ കീപ്പർ ആയുഷ് ദാസ് സൂപ്പർ കപ്പിനായുള്ള സ്‌ക്വാഡിൽ ഉണ്ട്. യുവ ഗോൾ കീപ്പർ ടീമിൽ എത്തുന്നത് അപ്രതീക്ഷിതമായാണ്.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here