
കേരള ബ്ലാസ്റ്റേഴ്സിന്റെ ചരിത്രത്തിലെ ഏറ്റവും മോശം സീസൺ ആണ് അവസാനിച്ചിരിക്കുന്നത്. ഐ എസ് എല്ലിൽ ഏറ്റവും മോശം സീസൺ ആണെങ്കിൽ ഹീറോ സൂപ്പർ കപ്പിൽ നാണക്കേടിന്റെ തോൽവി ഏറ്റുവാങ്ങിയാണ് മഞ്ഞപ്പട കാലം വിട്ടത്.
ഇന്ത്യൻ യുവനിരയോട് എതിരില്ലാത്ത രണ്ടു ഗോളിന്റെ തോൽവിയാണു അവർ വഴങ്ങിയത്. മോശം പ്രകടനത്തിലൂടെ ഈ സീസണിൽ ആരാധകരെയും ബ്ലാസ്റ്റേഴ്സ് കൈവിട്ടു. അവസാന പരിശ്രമമെന്ന നിലയിൽ പരിശീലകനായി നെലോ വേങ്കടയെ കൊണ്ട് വന്ന ബ്ലാസ്റ്റേഴ്സിന്റെ ശ്രമവും പരാജയപ്പെട്ടു.
ബ്ലാസ്റ്റേഴ്സ് ന്യൂസിന് ലഭിക്കുന്ന വിവരമനുസരിച്ച് നിരവധി താരങ്ങൾ ക്ലബ്ബ് വിടും. പ്രധാനമായും വിദേശ താരങ്ങളായ സിറിൽ കാലി, സ്ലാവിസ, കിസിറ്റോ, കറേജ് പേകുസൺ, നിക്കോള എന്നിവരെ ബ്ലാസ്റ്റേഴ്സ് നിലനിർത്തില്ല. ആകെ മതം ഒരു അഴിച്ച പണിയുമായി നഷ്ടപ്പെട്ട ആരാധകരെ തിരികെയെത്തിക്കാനാണ് ബ്ലാസ്റ്റേഴ്സിന്റെ ശ്രമം.
-Advertisement-