റയൽ മാഡ്രിഡ് മരണമാസ്സ്‌, സിനദിൻ സിദാൻ കൊലമാസ്സ്

ലാ ലീഗയിൽ റയൽ മാഡ്രിഡിന് വമ്പൻ ജയം. കോച്ചായി മാഡ്രിഡിലേക്കുള്ള രണ്ടാം വരവിൽ ആദ്യ ജയം നേടാൻ സിനദിൻ സിദാന് സാധിച്ചു. ഏകപക്ഷീയമായ രണ്ടു ഗോളുകൾക്കാണ് റയൽ മാഡ്രിഡ് ജയിച്ചത്. ഗെയ്ത് ബെയ്‌ലും ഇസ്‌കോയുമാണ് ഗോളടിച്ചത്.

തരം താഴ്ത്തൽ ഭീഷണി നേരിടുന്ന സെൽറ്റ വിഗോയെയാണ് റയൽ മാഡ്രിഡ് പരാജയപ്പെടുത്തിയത്. ഇന്നത്തെ ജയം ലാ ലീഗയിൽ മൂന്നാം സ്ഥാനത്ത് റയലിനെ ഊട്ടി ഉറപ്പിച്ചു. റയലിനെക്കളിലും രണ്ടു പോയന്റ് മുൻപിലാണ് അത്ലറ്റിക്കോ മാഡ്രിഡ്.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here