
കേരള ബ്ലാസ്റ്റേഴ്‌സിന് വീണ്ടും തോൽവിയെന്ന വാർത്ത ഇപ്പോൾ അപ്രധാനമായിരിക്കുന്നു. ഐ എസ് എൽ ചരിത്രത്തിലെ ഏറ്റവും മോശം സീസൺ ആയിരുന്നു ബ്ലാസ്റ്റേഴ്‌സിന്റേത്. സൂപ്പർ കപ്പടിച്ച് ആരാധകർക്ക് ആശ്വാസമേകുമെന്ന് കരുതിയപ്പോൾ പതിനെട്ടുപോലും തികയാത്ത ഇന്ത്യൻ ആരോസ് കുട്ടികളോട് തോറ്റു ബ്ലാസ്റ്റേഴ്‌സ് വന്നു.
എന്നാൽ ഇപ്പോൾ പരാജയത്തിന്റെ കാർമേഘം പടർന്നത് സെക്കന്റ് ഡിവിഷനിലാണ്. എതിരില്ലാത്ത അഞ്ചുഗോളുകള്‍ക്ക് കേരള ബ്ലാസ്‌റ്റേഴ്‌സിനെ ഓസോൺ എഫ്‌സി പരാജയപ്പെടുത്തി. പരാജയം ഒരു തുടർക്കഥയാകുമ്പോൾ ആരാധകർ മഞ്ഞപ്പടയെ കൈവിട്ടാൽ കുറ്റം പറയാനാകുമോ ?
-Advertisement-