എ.സി മിലാനെ തകർത്ത് ഇന്റർ മിലാൻ ഡെർബി സ്വന്തമാക്കി

ഇറ്റലിയിൽ എ.സി മിലാനെ തകർത്ത് ഇന്റർ മിലാൻ ഡെർബി സ്വന്തമാക്കി. രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് ഇന്റർ മിലാൻ എ സി മിലാനെ തകർത്തെറിഞ്ഞത്. ഒരു ഘട്ടത്തിൽ മത്സരം കൈവിട്ട് പോകുമെന്ന് തോന്നിച്ചെങ്കിലും വമ്പൻ പ്രകടനവുമായാണ് ഗട്ടൂസോയുടെ ടീമിനെ ഇന്റർ പരാജയപ്പെടുത്തിയത്.

ബകയൊക്കൊ, മുസച്ചിയോ എന്നിവർ മിലാന്റെ ആശ്വാസ ഗോൾ നേടിയപ്പോൾ ഇന്റെരിനു വേണ്ടി വസിനോ, ദേ വൃജ്, മാർട്ടിനെസ്സ് എന്നിവർ ഗോളടിച്ചു. മിലാൻ ഡെർബിയിലെ ജയം സീരി എ യിൽ മൂന്നാം സ്ഥാനത്തെത്താൻ ഇന്റർ മിലാനെ സഹായിച്ചു.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here