
ഇത് പുതിയ പരസ്യമല്ല. നടന്ന സംഭവമാണ്. ഇറ്റലിയിൽ യുവന്റസ് – ജെനോവ മത്സരത്തിന് മുന്നോടിയായിട്ടാണ് ആരാധകർ ഇത്തരത്തിൽ ഒരു പ്രതിഷധം ഉയർത്തിയത്. ചാമ്പ്യൻസ് ലീഗ് മത്സരത്തിന് ശേഷമുള്ള ലീഗ് മത്സരമായതിനാൽ റൊണാൾഡോയ്ക്ക് വിശ്രമം അനുവദിച്ചിരുന്നു യുവന്റസ്.
എന്നാൽ റൊണാൾഡോ ഇല്ലാത്ത മത്സരത്തിന്റെ ടിക്കറ്റ് റീഫണ്ട് ആവശ്യപ്പെട്ട് ഇറ്റാലിയൻ ആരാധകർ രംഗത്തെത്തി. ക്രിസ്റ്റിയാനോ റൊണാൾഡോ ഇല്ലാത്ത ഇറ്റാലിയൻ ചാമ്പ്യന്മാരായ യുവന്റസിനു മത്സരത്തിൽ പരാജയമായിരുന്നു ഫലം. എതിരില്ലാത്ത 2 ഗോളുകൾക്ക് യുവന്റസിന് തോൽവി. ഈ സീസണിൽ ഇറ്റലിയിലെ വമ്പൻ അട്ടിമറിയാണിത്. ഈ സീസണിൽ ബിയങ്കോനേരികളുടെ ആദ്യ തോൽവിയാണ് ഇത്.
-Advertisement-