
ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിക്ക് ട്രിബ്യൂട്ടൊരുക്കി അർജന്റീന ഫാൻസ് കാട്ടൂർക്കടവ്. മലയാള സിനിമ ഇപ്പോൾ ഫുട്ബോൾ സിനിമകളുടെ പിന്നാലെയാണ്. സുഡാനി ഫ്രം നൈജീരിയ, ക്യാപ്റ്റൻ എന്നി സിനിമകളുടെ നിരയിലേക്കാണ് കാളിദാസ് ജയറാം നായകനായി മിഥുൻ മാനുവൽ തോമസ് ഒരുക്കുന്ന അർജന്റീന ഫാൻസ് കാട്ടൂർക്കടവ് എത്തുന്നത്.
മായാനദിയിലൂടെ മലയാളി പ്രേക്ഷകരുടെ മനസ് കീഴടക്കിയ ഐശ്വര്യ ലക്ഷ്മിയാണ് നായിക. സിനിമയുടെ പ്രചാരണാർത്ഥമാണ് എല്ലാ അർജന്റീന ആരാധകർക്കും മെസ്സി ഫാൻസിനും വേണ്ടി അർജന്റീന ഫാൻസ് കാട്ടൂർക്കടവിന്റെ അണിയറ പ്രവർത്തകർ ഈ ട്രിബ്യൂട്ടൊരുക്കിയത്.
-Advertisement-