
ഞെട്ടിക്കുന്ന മറ്റൊരു ട്രാൻസ്ഫർ കഥയും പുറത്ത് വന്നു. മലയാളികളുടെ സ്വന്തം ബ്ലാസ്റ്റേഴ്‌സ് താരം അനസ് എടത്തൊടിക ക്ലബ്ബ് വിടുന്നു. ഗോകുലം കേരള എഫ്‌സിയാണ് അനസിനെ സ്വാന്തമാക്കുക. ലോണിലാണ് ഗോകുലത്തിലേക്ക് അനസ് എടത്തൊടികയെ പറഞ്ഞയക്കുന്നത്. അനസ് എടത്തൊടികക്ക് പകരം ബ്ലാസ്റ്റേഴ്‌സിലേക്ക് ഗോകുലം താരം അർജുൻ ജയരാജ് വരും.
ഗോകുലവും കേരള ബ്ലാസ്റ്റേഴ്‌സും തമ്മിൽ ഇത്തരമൊരു സ്വാപ്പ് ഡീലിന് ചർച്ചകൾ പുരോഗമിക്കുകയാണ്. പൂനെ സിറ്റിയും നോർത്ത് ഈസ്റ്റ് യുണൈറ്റഡും മുൻ ഇന്ത്യൻ പ്രതിരോധ താരത്തെ സ്വന്തമാക്കാൻ മുൻ നിരയിലുള്ള ടീമുകളാണ്. പക്ഷെ ഗോകുലത്തിൽ നിന്നും അർജുൻ വിട്ടുകിട്ടാൻ ഗോകുലത്തിന്റെ ഈ ആവശ്യത്തിന് മഞ്ഞപ്പട വഴങ്ങിക്കൊടുക്കണം.
കൊച്ചിയിൽ മലയാളികൾക്ക് മുന്നിൽ കളിക്കുക എന്ന ആഗ്രഹത്തോടെയാണ് വമ്പൻ ഓഫറുകൾ കാറ്റിൽ പരത്തി അനസ് ബ്ലാസ്റ്റേഴ്‌സിൽ എത്തിയത്. ജിങ്കൻ-അനസ് എന്ന ഇന്ത്യൻ ടീമിലെ സെന്റർ ബാക്ക് കൂട്ടുകെട്ട് ബ്ലാസ്റ്റേഴ്‌സിലും തരംഗമായിരുന്നു. ഇന്ത്യൻ ടീമിൽ നിന്നും ഏഷ്യ കപ്പിന് ശേഷം വിരമിച്ച അനസിനെ ബ്ലാസ്റ്റേഴ്‌സ് വിൽക്കുമെന്ന് സൂചനകൾ സീസൺ അവസാനിക്കുന്നതിനു മുൻപേ നൽകിയിരുന്നു.