
ക്രിസ്റ്റിയാനോ റൊണാൾഡോക്ക് ആശ്വസിക്കാം. ചാമ്പ്യൻസ് ലീഗിലെ ആഹ്ലാദം അതിരു കടന്നതിനു വിലക്കില്ല. അന്ന് കാണിച്ച അശ്ലീല ആംഗ്യത്തിന് പിഴ മാത്രം. 20000 യൂറോ ആണ് റൊണാൾഡോ പിഴ അടക്കേണ്ടത്.
യുവന്റസിനെ പരാജയപ്പെടുത്തിയയ ശേഷം അത്ലറ്റിക്കോ മാഡ്രിഡ് പരിശീലകൻ സിമിയോണി നടത്തിയ ആഹ്ലാദ പ്രകടനം ആവർത്തിക്കുക ആയിരുന്നു റൊണാൾഡോ ടൂറിനിൽ ചെയ്തത്. എന്നാൽ വീണ്ടും കളിക്കളത്തിൽ അശ്ലീലം ആവർത്തിച്ചതോടെയാണ് യുവേഫ ഇടപെട്ടത്. വിലക്കില്ലാത്തതിനാൽ അയാക്സിനെതിരെ റൊണാൾഡോ ഇറങ്ങും.
-Advertisement-