
ഇന്ത്യൻ സൂപ്പർ ലീഗിനേക്കാൾ മികച്ചത് ഐ ലീഗാണെന്നു തുറന്നു പറഞ്ഞ് ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം ഐഎം വിജയൻ. ഐഎസ്എല്ലിനെക്കളിലും മികച്ച പോരാട്ടങ്ങൾ കൂടുതലും നടക്കുന്നത് ഐ ലീഗിലാണ്. വളരെ കൊമ്പാറ്റേറ്റീവ് ആയ ലീഗാണ് ഐ ലീഗ്.
അതുകൊണ്ടാണ് കഴിഞ്ഞ മൂന്നു വർഷങ്ങളിൽ മൂന്നു ചാമ്പ്യന്മാരെ നമുക്ക് ഐ ലീഗിൽ ലഭിച്ചത്. ഐ ലീഗിനെ സെക്കൻഡ് ഡിവിഷൻ ആക്കാൻ പോകുന്നെന്ന വർത്തകളോടാണ് ഇതിഹാസ താരം പ്രതികരിച്ചത്.
ഐഎസ്എൽ ആണ് ഇന്ത്യയിൽ ഫുട്ബോളിന് ഇത്രയധികം ആൽക്കരിലേക്ക് റീച്ച് ഉണ്ടാക്കിയതെന്ന് പറഞ്ഞ വിജയൻ ഐ എസ് എല്ലിന് കിട്ടുന്ന രീതിയിൽ ഉള്ള സൗകര്യങ്ങൾ കിട്ടിയാൽ ഐ ലീഗും മികച്ചതാകും എന്നും കൂട്ടിച്ചെർത്തു്. ഐ ലീഗ് – ഐഎസ്എൽ ലയനത്തെ കുറിച്ച് ഉചിതമായ തീരുമാനങ്ങൾ എടുക്കാൻ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനാകുമെന്നും അദ്ദേഹം കൂട്ടിച്ചെർത്തു.
-Advertisement-