
അടുത്ത സീസണിനായി പടക്കോപ്പുകൾ കൂട്ടുന്ന കേരള ബ്ലാസ്റ്റേഴ്‌സ് ആവനാഴിയിലേക്ക് മറ്റൊരു അസ്ത്രത്തിനെ തേടുന്നു. ഐ ലീഗ് ക്ലബായ ചർച്ചിൽ ബ്രദേഴ്‌സിന്റെ വിദേശ താരം വില്ലിസ് പ്ലാസയെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് നോട്ടമിട്ടത്.
അറിയപ്പെടാത്ത ലീഗുകളിൽ നിന്നും അറിയപ്പെടാത്ത താരങ്ങളെ കൊണ്ടുവരുന്ന പോളിസി മാറ്റി ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ കഴിവ് തെളിയിച്ച വില്ലിസിനെ ടീമിലെത്തിക്കാനാണ് മഞ്ഞപ്പടയുടെ നീക്കം. ചർച്ചിലിന്റെ ട്രിനിഡാഡ് എക്സ്പ്രസ് ബ്ലാസ്റ്റേഴ്‌സിന്റെ മുന്നേറ്റ നിരയ്ക്ക് കരുത്താകും.
വില്ലിസ് പ്ലാസയുടെ വമ്പൻ പ്രകടനമാണ് ചർച്ചിലിന്റെ ഈ സീസണിലെ കുതിപ്പിന് കാരണം. 20 മത്സരങ്ങളിൽ 21 ഗോളുകളാണ് പ്ലസ് അടിച്ചു കൂട്ടിയത്. ഈസ്റ്റ് ബംഗാളിന് വേണ്ടിയും മൊഹമ്മദൻസിനു വേണ്ടിയും പ്ലാസ ബൂട്ടണിഞ്ഞിട്ടുണ്ട്.
-Advertisement-