അഞ്ചു ഗോൾ ത്രില്ലറിൽ ഹോളണ്ട് കീഴടക്കി ജർമ്മനി

അഞ്ചു ഗോൾ ത്രില്ലറിൽ ഹോളണ്ട് കീഴടക്കി ജർമ്മനി. ഹോളണ്ടിനെ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് ജർമ്മനി പരാജയപ്പെടുത്തിയത്. ജർമ്മനിക്ക് വേണ്ടി മാൻ സിറ്റിയുടെ സനേ, ഗ്നബ്രി,ഷുൾസ് എന്നിവർ ഗോളടിച്ചു. മെംഫിസ് ദിപേയും ഡി ലിറ്റുമാണ് ഹോളണ്ടിന്റെ ഗോളടിക്കുന്നത്.

യുവേഫ നേഷൻസ് ലീഗിലേറ്റ നാണംകെട്ട പരാജയത്തിന് മറുപടിയാണ് ജർമ്മനി ഇന്ന് നേടിയ വിജയം. യൂറോപ്പിൽ തങ്ങളുടെ വരവറിയിക്കാനും ജർമ്മനിക്കായി. പേര് കേട്ട ഡച്ച് പ്രതിരോധത്തെ നിലംപരിശാക്കിയ ജർമ്മനി എതിരാളികൾക്ക് ശക്തമായ വനിങ്ങാണ് നൽകുന്നത്.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here